അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും യു.എസ്.എയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ യു.എസ്.എയെ 35.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.
സൂപ്പര്‍ ബൗളര്‍ ഹെനില്‍ പട്ടേലിന്റെ കരുത്തിലാണ് ഇന്ത്യ യു.എസ്.എയെ ഓള്‍ ഔട്ട് ചെയ്തത്. ഫൈഫര്‍ നേടിയാണ് താരം താണ്ഡവമാടിയത്. അമ്രിന്ദര്‍ ഗില്‍ (1), അര്‍ജുന്‍ മഹേഷ് (16), ക്യാപ്റ്റന്‍ ഉത്കര്‍ഷ് ശ്രീവത്സവ (0), ശബ്രിഷ് പ്രസാദ് (7), റിഷബ് രാജ് ഷിംപി എന്നിവരുടെ വിക്കറ്റായിരുന്നു ഹെനില്‍ സ്വന്തമാക്കിയത്.
Henil Patel brings up the first five-for at the #U19WorldCup 2026 in style 👌
അതേസമയം യു.എസ്.എയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് നിതീഷ് റെഡ്ഡി സുധിനിയാണ്. 52 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്. കളത്തില്‍ പിടിച്ചുനിന്ന യു.എസ് താരം പുറത്തായത് ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ വൈഭവ് സൂര്യവംശിയുടെ പന്തിലാണ്. നിതീഷിന് പുറമെ അദ്‌നിത് ജാംബ് 41 പന്തില്‍ 18 റണ്‍സാണ് നേടിയത്. സഹില്‍ ഗര്‍ഗ്, അര്‍ജുന്‍ മഹേഷ് എന്നിവര്‍ 16 റണ്‍സ് വീതവും നേടിയിരുന്നു.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തങ്ങളുടെ വിജയലക്ഷ്യം എളുപ്പത്തില്‍ മറികടക്കുമെന്നത് ഉറപ്പാണ്. സൂപ്പര്‍ കിഡ് വൈഭവിന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്താല്‍ യു.എസ് അതിവേഗം തോല്‍വി വഴങ്ങേണ്ടി വരുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.