പത്തനംതിട്ട അച്ഛന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
Kerala News
പത്തനംതിട്ട അച്ഛന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th January 2025, 4:45 pm

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരില്‍ അച്ഛന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട്‌ മുങ്ങി മരിച്ചു.

ഓമല്ലൂര്‍ ആര്യ ഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ശ്രീശരണ്‍, ഏബല്‍ എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയാണ് മരിച്ച ശ്രീശരണ്‍. ചീകനാല്‍ സ്വദേശിയാണ് ഏബല്‍. അഞ്ച് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തിലെ നാല് പേര്‍ ചേര്‍ന്ന് കുളിക്കാനായി വെള്ളത്തിലറങ്ങുകയായിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെ കണ്ടെത്താനുണ്ട്.

Content Highlight: Two students drowned in Achankovilar, Pathanamthitta