ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
abhimanyu murder
അഭിമന്യു വധം; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി പൊലീസ് പിടിയില്‍
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 10:06am

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലീം എന്നിവരാണ് പിടിയിലായത്.

കൊലപാതകത്തെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകളും പൊലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇവരില്‍ നിന്നും ലാപ്‌ടോപ്പ് മൊബൈല്‍ സിഡി എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്.


ALSO READ: ഫോര്‍മാലിന്‍ മത്സ്യവില്‍പ്പന വ്യാപകം; അന്യ സംസ്ഥാന മത്സ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആസാം


അതേസമയം, അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. വ്യാജ പാസ് പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം.

കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലെത്തി പിന്നീട് അവിടെനിന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

updating….

Advertisement