കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി
Kerala News
കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd August 2023, 9:38 am

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ പീഡിപ്പിച്ച പരാതിയില്‍ രണ്ട് പേര്‍ പിടിയില്‍. വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയ അമേരിക്കന്‍ സ്വദേശിയായ 44 കാരിയെ മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരെണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. യുവതിയോട് സൗഹൃദം സ്ഥാപിച്ച ശേഷം ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

ആശ്രമത്തിലെത്തിയ സ്ത്രീ ഇവിടുത്തെ അധികൃതരോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുകയായിരുന്നു. അമൃതപുരി ആശ്രമം അധികൃതരാണ് യുവതി ആദ്യം പരാതി ഉന്നയിക്കുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിയില്‍ പറയുന്നു. കരുനാഗപ്പള്ളി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Two persons arrested on complaint of molestation of foreign woman in Karunagapally