പത്തു വര്‍ഷമായി നക്‌സലുകള്‍ക്ക് സഹായം എത്തിക്കുന്ന ബി.ജെ.പി നേതാവ് അറസ്റ്റില്‍
national news
പത്തു വര്‍ഷമായി നക്‌സലുകള്‍ക്ക് സഹായം എത്തിക്കുന്ന ബി.ജെ.പി നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2020, 8:15 pm

ചത്തീസ്ഖണ്ഡില്‍ നക്‌സല്‍ സംഘത്തിന് സഹായമെത്തിച്ചു നല്‍കിയ ബി.ജെ.പി നേതാവ് പൊലീസ് പിടിയില്‍. ദന്തേവാഡ ലോക്കല്‍ ബി.ജെ.പി നേതാവായ ജഗത് പൂജാരി ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

നക്‌സല്‍ സംഘത്തിന് ട്രാക്ടറുകള്‍ എത്തിച്ചു നല്‍കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.

നക്‌സലുകളുമായി ജഗത് പൂജാരി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നെന്നും പത്ത് വര്‍ഷത്തോളമായി നക്‌സലുകള്‍ക്ക് വിവിധ സാധനങ്ങള്‍ എത്തിച്ചു നല്‍കാറുണ്ടായിരുന്നെന്നാണ് സൂപ്രണ്ട് പൊലീസ് അഭിഷേക് പല്ലവ് പറയുന്നത്.

സംഭവത്തില്‍ തുടരന്വേഷണം നടന്നു വരികയാണെന്നും ഇദ്ദേഹം പറഞ്ഞു.

‘ജഗത് പൂജാരി ഇതില്‍ സജീവമാണെന്നും നക്‌സലുകളെ കണ്ടുമുട്ടുന്നുവെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഈ ആളുകള്‍ ജഗത്തിന്റെ സഹായത്തോടെ ട്രാക്ടര്‍ വാങ്ങുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇയാള്‍ കഴിഞ്ഞ 19 വര്‍ഷമായി നക്‌സലുകള്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്,’ അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിഷേക് പല്ലവ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ