ഗൗരി ലങ്കേഷ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍: പിടികൂടാനുള്ളത് വെടിവെച്ചയാളെ
National
ഗൗരി ലങ്കേഷ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍: പിടികൂടാനുള്ളത് വെടിവെച്ചയാളെ
ന്യൂസ് ഡെസ്‌ക്
Monday, 23rd July 2018, 8:17 pm

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായത്.

ഗണേഷിനേയും അമിതിനെയും അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ആഗസ്റ്റ് ആറുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഹൂബ്ളിയില്‍നിന്ന് ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


Read Also : മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് അസാധുവാക്കണം; സുരേന്ദ്രന്റെ ഹരജിയില്‍ 67 സാക്ഷികള്‍ക്ക് സമന്‍സ്


 

ഗൗരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും തോക്ക് കാഞ്ചിവലിച്ചത് ആരെന്നുമാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് സ്വന്തം വീടിനു മുന്നില്‍വച്ച് ഗൗരിക്ക് വെടിയേറ്റത്.

ബെംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ രാത്രി 8 മണിക്കാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. സംഭവത്തില്‍ അനേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.