ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം
Kerala News
ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd March 2025, 9:18 am

ആലപ്പുഴ: ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം.

മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അരൂക്കുറ്റി പള്ളാക്കല്‍ ശ്രീകുമാറാണ് മരിച്ച പുരുഷനെന്നാണ് പ്രാഥമിക വിവരം.

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് എസ്.ടി ഗോഡൗണ്‍ പ്രദേശത്തെത്തിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

സ്ഥലത്ത് ട്രാക്കിന് സമീപത്തായി രണ്ട് പേര്‍ മരിച്ച് കിടക്കുന്ന വിവരം അറിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. ആത്മഹത്യ ശ്രമമാണോ ട്രെയിന്‍ തട്ടിയതാണോ എന്നടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.

Content Highlight: Two killed in Alappuzha train collision