സാധാരണ ഉപഭോക്താക്കള്‍ക്കും ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ട്
Big Buy
സാധാരണ ഉപഭോക്താക്കള്‍ക്കും ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2016, 4:08 pm

twitter

ന്യൂദല്‍ഹി:സാധാരണ ഉപയോക്താക്കള്‍ക്കും വെരിഫൈ ചെയ്യപ്പെടാത്ത സ്ഥാപനത്തിന്റെ അക്കൗണ്ടുകള്‍ക്കും ട്വിറ്ററില്‍ ഇനിമുതല്‍ സെലിബ്രിറ്റി പരിവേഷം ലഭിക്കും.

പ്രശസ്തരായിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വിശ്വാസ്യത നല്‍കുന്നതിന് വേണ്ടി ട്വിറ്റര്‍ നീല നിറത്തില്‍ കാണുന്ന “ടിക്ക്” ചിഹ്നം സാധാരണ ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ ഇനി അധികം ബുദ്ധിമുട്ടുണ്ട്.

ഇതിനായി ഒരു ഒാണ്‍ലൈന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. വൈരിഫൈഡ് അക്കൗണ്ടിന് അപേക്ഷിക്കാനായി കമ്പനി പ്രത്യേകം പേജ് തന്നെ തയ്യാറാക്കിയിട്ടുണ്ട്.

സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ  പേജുകളും പ്രൊഫൈലുകളും വ്യാപകമായതോടെ ആണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ നടപടി ആരംഭിച്ചത്.
31 കോടി പ്രതിമാസ യൂസര്‍മാരില്‍ 1.87 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ വെരിഫൈഡ് ചെയ്തിട്ടുണ്ട്.