മുംബൈ: വംശത്തിന്റെ, നിറത്തിന്റെ, ജാതിയുടെ, മതത്തിന്റെ പേരിലുള്ള സാമൂഹ്യ നിര്‍മ്മിതികള്‍ മനുഷ്യരാശിയുടെ അടിസ്ഥാന ധാര്‍മ്മികതക്കെതിരാണെന്ന് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന. ദേശീ പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിലാണ് ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം.
ട്വിറ്ററിലൂടെ ചൊവ്വാഴ്ചയാണ് ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷം നടി പാര്‍വതിയും ബില്ലിനെതിരെ പ്രതികരിച്ചു.
Discrimination based on race, colour, caste, religion and other such social constructs in whatever form, goes against the fundamental moral integrity of the human condition.
— Twinkle Khanna (@mrsfunnybones) December 10, 2019
നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്നാണ് പാര്‍വതിയുടെ പ്രതികരണം. ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചിരുന്നു.
മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ് രാജിവെച്ചത്.


