മോദിയുടെ പരിപാടിയുടെ പേര് പറഞ്ഞപ്പോള്‍ നാക്കു പിഴ പറ്റി 'കാവല്‍ക്കാരനെ കള്ളനാക്കി'; ടി.വി 9 അവതാരകയ്‌ക്കെതിരെ സംഘപരിവാര്‍
national news
മോദിയുടെ പരിപാടിയുടെ പേര് പറഞ്ഞപ്പോള്‍ നാക്കു പിഴ പറ്റി 'കാവല്‍ക്കാരനെ കള്ളനാക്കി'; ടി.വി 9 അവതാരകയ്‌ക്കെതിരെ സംഘപരിവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2019, 3:58 pm

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയുടെ പേര് പറഞ്ഞതില്‍ അബദ്ധം പറ്റിയതിന്റെ പേരില്‍ ടി.വി 9 അവതാരകയ്‌ക്കെതിരെ സംഘപരിവാര്‍ ആക്രമണം. മേ ഭീ ചൗക്കീദാര്‍ എന്ന പേര് പറയേണ്ടിടത്ത് ചൗക്കീദാര്‍ ചോര്‍ ഹെ എന്നു പറഞ്ഞതാണ് അവതാരകയ്ക്ക് വിനയായത്.

പിഴവ് തിരിച്ചറിഞ്ഞതിനു പിന്നാലെ ചാനല്‍ ഗ്രൂപ്പ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണവുമായെത്തുകയായിരുന്നു.

“ഇത് തീര്‍ത്തും നാക്കു പിഴയാണ്. എങ്കിലും ഞാന്‍ അവര്‍ക്കുവേണ്ടി ഖേദം പ്രകടിപ്പിക്കുന്നു” എന്നാണ് ടി.വി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി കുറിച്ചത്.

Also read:എന്നോട് ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മോദിയോട് ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ കാട്ടുന്നില്ല? മാധ്യമപ്രവര്‍ത്തകരെ ഉത്തരംമുട്ടിച്ച് രാഹുല്‍- വീഡിയോ കാണാം

കോണ്‍ഗ്രസിന്റെ കള്ളത്തരം അതേപടി ഏറ്റുപിടിച്ച ഈ സ്ത്രീയ്ക്ക് ഉടന്‍ ജോലി പോകുമെന്നു പറഞ്ഞാണ് ട്വിറ്ററില്‍ ചിലര്‍ അവതാരകയ്‌ക്കെതിരെ രംഗത്തെത്തിയത്. മോദിയുടെ മേ ഹൂം ചൗകീദാര്‍ പരിപാടിയെ അവതാരക ബോധപൂര്‍വ്വം കളിയാക്കിയതാണെന്നു പറഞ്ഞാണ് ഇവരുടെ ആക്രമണം.

“അവര്‍ അവതാരകയാണോ അതോ കോണ്‍ഗ്രസ് വക്താവാണോ?” എന്നാണ് ഒരാള്‍ ചോദിച്ചത്.