'പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു'; ശങ്കരാടിയുടെ പ്രസിദ്ധമായ വാക്കുകളുമായി ടി.വി രാജേഷ്
Niyamasabha
'പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു'; ശങ്കരാടിയുടെ പ്രസിദ്ധമായ വാക്കുകളുമായി ടി.വി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2019, 7:36 pm

‘താത്ത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍’ ഈ ഡയലോഗ് അറിയാത്ത മലയാളികള്‍ കുറവാണ് കേരളത്തില്‍. ഇന്ന് കേരളത്തിന്റെ നിയമസഭയില്‍ ഈ വാക്കുകള്‍ വീണ്ടും കേട്ടു.

ടി.വി രാജേഷ് എം.എല്‍.എയാണ് ശങ്കരാടിയുടെ ഈ വാക്കുകള്‍ പ്രയോഗിച്ചത്. എന്‍.ഡി.എ എം.എല്‍.എയായ ഒ. രാജഗോപാലിനും പി.സി ജോര്‍ജിനും നിയമസഭയില്‍ ചര്‍ച്ചക്ക് അനുവദിച്ച സമയം മുസ്‌ലിം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീന് കൈമാറിയിരുന്നു. ഇതിനെതിരെ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ ആഞ്ഞടിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് ടി.വി രാജേഷ് എം.എല്‍.എയുടെ പ്രയോഗം. ഇവര്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നായിരുന്നു ടി.വി രാജേഷ് ഷംസുദ്ദീനെതിരെയും പി.സി ജോര്‍ജിനും എതിരെ പറഞ്ഞത്.