മഹാരാഷ്ട്രയില്‍ പ്രതിസന്ധി ഒഴിയുന്നില്ല? മന്ത്രിസ്ഥാനത്തില്‍ നിശ്ചയിച്ച ഫോര്‍മുല പോരെന്ന് കോണ്‍ഗ്രസ്; ആവശ്യം ഇങ്ങനെ
national news
മഹാരാഷ്ട്രയില്‍ പ്രതിസന്ധി ഒഴിയുന്നില്ല? മന്ത്രിസ്ഥാനത്തില്‍ നിശ്ചയിച്ച ഫോര്‍മുല പോരെന്ന് കോണ്‍ഗ്രസ്; ആവശ്യം ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 10:33 am

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ അവസാനനിമിഷം ശിവസേന-കോണ്‍ഗ്രസ് തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം തുല്യമായി വീതിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനമാണു തങ്ങള്‍ക്കു വേണ്ടതെന്ന നിലപാടിലാണ് ശിവസേന. എന്‍.സി.പിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമാണു ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതിതയ്യാറായിരിക്കുന്നത്.

ഇന്ന് മൂന്ന് പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരാണ് കൂടിക്കാഴ്ച നടത്തുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ചര്‍ച്ചകള്‍ നടന്നിരുന്നു.

മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കു തന്നെയെന്നു സ്ഥിരീകരിച്ച് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. അഞ്ചുവര്‍ഷമല്ല, 25 വര്‍ഷം ശിവസേനയ്ക്കു മുഖ്യമന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങള്‍ മഹാരാഷ്ട്രയില്‍ ഉള്ളവരാണെന്നും എപ്പോഴും സംസ്ഥാനത്തിനു വേണ്ടി നില്‍ക്കുമെന്നും മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ താത്പര്യപ്രകാരമാണ് പൊതുമിനിമം പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.