ഇസ്രഈല്‍ സൈന്യമായ ഐ.ഡി.എഫില്‍ നിന്നും ഗസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ബഹുരാഷ്ട്ര സേനയുടെ ഭാഗമായി തുര്‍ക്കി സൈനികരെ മേഖലയില്‍ വിന്യസിക്കില്ലെന്ന് ബെഡ്രോസിയന്‍ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയില്‍ ഗസയുടെ നിയന്ത്രണം ക്രമേണ ഏറ്റെടുക്കാന്‍ ഒരു ബഹുരാഷ്ട്ര സൈന്യത്തിന് രൂപം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു സൈന്യം രൂപീകരിക്കണമെങ്കില്‍ യു.എസ് സെക്യൂരിറ്റി കൗണ്‍സിലിന്റെ അനുമതി വേണമെന്നാണ് പല രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
വ്യാഴാഴ്ച, ഗസയില്‍ ഉടന്‍ തന്നെ ഒരു അന്താരാഷ്ട്ര സൈന്യം നിലയുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരേയായിരിക്കും ബഹുരാഷ്ട്ര സേനയുടെ ഭാഗമായി ഗസയില്‍ വിന്യസിക്കുക.
എന്നാല്‍ തുര്‍ക്കിയില്‍ നിന്നുള്ള സൈനികരെ ഗസയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രഈല്‍. ഇക്കാര്യത്തില്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലിരിക്കെ ഇസ്രഈല്‍ ഗസക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈലിന്റെ ആക്രമണത്തില്‍ 241 പേര്‍ കൊല്ലപ്പെടുകയും 619 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ മരണനിരക്ക് 69,000 കവിഞ്ഞു.
Content Highlight: ‘Turkish boots will not be on Gaza soil’; Israeli spokesman on multinational force Shosh Bedrosian