എഡിറ്റര്‍
എഡിറ്റര്‍
തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ കയറ്റരുതെന്ന് ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍
എഡിറ്റര്‍
Monday 4th September 2017 1:12pm

 


ബര്‍ലിന്‍: തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെര്‍ക്കല്‍.

‘തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ അംഗമാകരുത്. ഇക്കാര്യത്തില്‍ യൂണിയനിലെ പ്രതിനിധികളുമായി സംസാരിച്ച് യോജിപ്പിലെത്താന്‍ ശ്രമിക്കും. അങ്ങനെയാണെങ്കില്‍ ഈ പ്രവേശന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ സാധിക്കും’ മെര്‍ക്കല്‍ പറഞ്ഞു.

ചര്‍ച്ചയില്‍ സോഷ്യല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മാര്‍ട്ടിന് സ്‌കള്‍സും ഉണ്ടായിരുന്നു. തുര്‍ക്കിക്കെതിരെ മെര്‍ക്കലിനെക്കാള്‍ കൂടുതല്‍ കടുത്ത നിലപാടാണ് സ്‌കള്‍സിന്.

 • പാക് അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കിയ ബി.ജെ.പി റോഹിങ്ക്യരെ പുറത്താക്കുന്നതിന് പിന്നിലെ വര്‍ഗീയ അജണ്ട

 ‘ആ സുന്ദരികള്‍ മറ്റാരുമല്ല’; യുവതികളെ ഗ്രൗണ്ടിലിറക്കിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തുര്‍ക്കിയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ആര്‍ക്കാണ് കരുത്ത് കൂടുതലെന്ന് കാണിച്ച് കൊടുക്കണമെന്നും മെര്‍ക്കല്‍ പറഞ്ഞു.

മെര്‍ക്കലിന്റെ പ്രസ്താവനയില്‍ തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല. മെര്‍ക്കലിന്റെ കക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ്.

രാഷ്ട്രീയകുറ്റങ്ങളുടെ പേരില്‍ 12 ജര്‍മന്‍ പൗരന്മാര്‍ തുര്‍ക്കി ജയിലില്‍ കഴിയുന്നുണ്ട്. ഇതില്‍ രണ്ടു പേര്‍ക്ക് ഇരട്ട പൗരത്വമുണ്ട്.

Advertisement