ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയില്‍ വലിയ തിരമാലകള്‍; സുനാമിയെന്ന് സൂചന, വീഡിയോ
World News
ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയില്‍ വലിയ തിരമാലകള്‍; സുനാമിയെന്ന് സൂചന, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2018, 7:30 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിന് പിന്നാലെ കടലില്‍ വലിയ തിരമാലകള്‍. ഇന്തോനേഷ്യന്‍ തീരപ്രദേശത്ത് ആഞ്ഞടിച്ച തിരമാലകള്‍ കരയിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബീച്ചിന് സമീപത്തുള്ള ഫ്‌ലാറ്റിന്റെ ഏറ്റവും മുകളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജക്കാര്‍ത്തയിലെ പാലു എന്ന സ്ഥലത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ബിച്ചീന് സമീപത്തുള്ള റെസ്‌റ്റോറന്റുകളിലേക്ക് വെള്ളം കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കടലില്‍ ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥനീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

ALSO READ: അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കല്ല: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

നേരത്തെ ഇന്തോനേഷ്യന്‍ ദ്വീപായ സുലവെസിയിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം സുനാമി മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥ വകുപ്പ് ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനും ആവശ്യപ്പെട്ടിരുന്നു.

പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത

കഴിഞ്ഞ ജൂലൈയില്‍ ലംബോക്കിലും സുലവെസിയിലുമുണ്ടായ ഭൂകമ്പങ്ങളില്‍ അഞ്ചൂറോളം ആളുകള്‍ മരിച്ചിരുന്നു.

നേരത്തെ 2004 ല്‍ ഇന്തോനേഷ്യയിലുണ്ടായ സുനാമി നിരവധി പേരുടെ ജീവനെടുത്തിരുന്നു.

WATCH THIS VIDEO: