ന്യൂദല്‍ഹി: ജസ്റ്റിസ് ടി.എസ് താക്കൂറിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഡിസംബര്‍ രണ്ടിന് നിലവിലെ ഇപ്പോഴുള്ള ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു വിരമിക്കുകയാണ്. എച്ച്.എല്‍ ദത്തുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അയച്ച ശുപാര്‍ശ രാഷ്ട്രപതി ഒപ്പുവെച്ചു. 2017 ജനുവരി മൂന്ന് വരെയാണ് ടി.എസ് താക്കൂറിന്റെ സേവന കാലാവധി.
2009 നവംബര്‍ 17നാണ് തിരത് സിങ് താക്കൂര്‍ എന്ന ടി.എസ് താക്കൂര്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. ഇതിന് മുമ്പ് ദല്‍ഹി ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയും അതിനു ശേഷം 2008 മുതല്‍ 2009 വരെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1994 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ ജമ്മു-കാശ്മീര്‍ ഹൈക്കോടതി ജഡ്ജി, 1994 മാര്‍ച്ച് മുതല്‍ 2004 ജൂലൈ വരെ കര്‍ണാടക ഹൈക്കോടതി ജഡ്ജി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
