വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കിയ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഗ്രീന്‍ലാന്റ് നിലവില്‍ സുരക്ഷിതമല്ലെന്നും രണ്ട് നായ് വണ്ടികളല്ലാതെ അവര്‍ക്ക് എന്താണ് ഉള്ളതെന്നുമായിരുന്നു ട്രംപിന്റെ ചോദ്യം.
അമേരിക്കയ്ക്കും ഡെന്‍മാര്‍ക്കിനും ഇടയില്‍ പക്ഷം തെരഞ്ഞെടുക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ഡെന്മാര്‍ക്കിനൊപ്പം നില്‍ക്കുമെന്ന പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നില്‍സന്റെ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഈ നിലപാട് വലിയ പ്രശ്‌നമായി മാറുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
തങ്ങള്‍ അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ തങ്ങള്‍ എപ്പോഴും ഡെന്മാര്‍ക്കിനൊപ്പം മാത്രമേ നില്‍ക്കൂ എന്നുമായിരുന്നു നില്‍സന്‍ പറഞ്ഞത്.
ഗ്രീന്‍ലാന്റ് ഒരു സ്വതന്ത്ര രാജ്യമാണെന്നും അത് വില്‍ക്കാനുള്ളതല്ലെന്നും നീല്‍സണ്‍ ഓര്‍മ്മിപ്പിച്ചിരുന്നു. തങ്ങള്‍ അമേരിക്കയുടെ സൈനിക സഖ്യകക്ഷിയാണെങ്കിലും അമേരിക്കയുടെ ഭരണത്തിന് കീഴില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഗ്രീന്‍ലന്‍ഡ് നിലവില്‍ സുരക്ഷിതമായ കൈകളിലല്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ‘അവിടെ എന്ത് സുരക്ഷയാണുള്ളത്. വെറും രണ്ട് നായ്വണ്ടികള്‍ മാത്രമാണ് ഉള്ളത്,’ എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
റഷ്യയുടെയും ചൈനയുടെയും യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ആ മേഖലയില്‍ വ്യാപകമായി കഴിഞ്ഞുയെന്നും വെറും പാട്ട കരാറുകള്‍കൊണ്ട് സുരക്ഷാ ഉറപ്പാക്കാന്‍ കഴിയില്ലെന്നും ഗ്രീന്‌ലാന്റിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം വേണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
അതേസമയം ഗ്രീന്‍ലാന്റ് വിഷയത്തില്‍ നിയമവിരുദ്ധമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്ന നിലപാടാണ് അമേരിക്കന്‍ സൈനികര്‍ക്കിട യിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.