വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയിൽ നിന്ന് യു.എസിനോട് പിന്മാറാൻ നിർദ്ദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഏറ്റവും വലിയ ധനസഹായ സ്രോതസ്സുകളിലൊന്നാണ് നിലയ്ക്കുക.
വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയിൽ നിന്ന് യു.എസിനോട് പിന്മാറാൻ നിർദ്ദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഏറ്റവും വലിയ ധനസഹായ സ്രോതസ്സുകളിലൊന്നാണ് നിലയ്ക്കുക.
ആഗോള പൊതുജനാരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ശാഖയായ സംഘടനയുടെ ഏറ്റവും വലിയ ധനസഹായം യു.എസ് ആണ്. ഈ നീക്കം സംഘടനയെയും ആഗോള ആരോഗ്യ സുരക്ഷയെയും ദുർബലപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ ഭയപ്പെടുന്നു.
സത്യപ്രതിജ്ഞ ചെയ്ത് ഏകദേശം എട്ട് മണിക്കൂറിന് ശേഷമാൻ അദ്ദേഹം എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. COVID-19 പാൻഡെമിക്കിനെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തത്, അടിയന്തിരമായി ആവശ്യമായ പരിഷ്‌കാരങ്ങൾ നടത്തുന്നതിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പരാജയപ്പെട്ടു, യു.എസിൽ നിന്ന് സംഘടന വലിയ തുക വാങ്ങുന്നു അതേ സമയം ചൈന വളരെ കുറച്ച് പണം മാത്രമാണ് നൽകുന്നത് എന്നതാണ് ഡബ്യു. എച്ച്. ഓയിൽ നിന്നും പിൻവാങ്ങുന്നതിനുള്ള കാരണമായി ട്രംപ് പറയുന്നത്.
2020ൽ സംഘടനക്ക് സഹായം നൽകുന്നത് നിർത്തലാക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. അതിനായി പിൻവലിക്കൽ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡബ്യു. എച്ച്. ഒ COVID-19 പാൻഡെമിക് കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം വിമർശിക്കുകയും അതിനെ ‘ചൈന കേന്ദ്രീകൃതം’ എന്ന് വിളിക്കുകയും അമേരിക്കയുടെ ധനസഹായം തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
2023ലെ ലോകാരോഗ്യ സംഘടനയുടെ ബജറ്റിൻ്റെ അഞ്ചിലൊന്ന് അല്ലെങ്കിൽ ഏകദേശം 1.28 ബില്യൺ ഡോളർ -അമേരിക്കയിൽ നിന്നാണ്.
Content Highlight: Trump signs order to withdraw U.S. from WHO