ധനസഹായ കരാറില്‍ ചേംബറില്‍ വോട്ടെടുപ്പ് തുടരുകയാണ്. എട്ട് ഡെമോക്രാറ്റുകള്‍ സെനറ്റില്‍ താത്കാലിക ധനസഹായ നടപടിക്ക് പിന്തുണ നല്‍കുമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസില്‍ ട്രംപ് പ്രഖ്യാപിച്ച ഷട്ട്ഡൗണ്‍ 40 ദിവസം പിന്നിടുകയാണ്. ഇത്രകാലം നീണ്ടുനിന്ന ഷട്ട്ഡൗണ്‍രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ്. എയര്‍ട്രാഫക് കണ്‍ട്രോളര്‍മാരുടെ ശമ്പളമടക്കം മുടങ്ങിയതോടെ ഷട്ട്ഡൗണ്‍ വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ആയിരത്തിലേറെ വിമാന സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി റദ്ദാക്കിയത്. ജീവനക്കാരുടെ സമ്മര്‍ദം കുറയ്ക്കാനായാണ് നീക്കമെന്നാണ് എഫ്.എ.എ അറിയിച്ചിരുന്നു. ധനസഹായത്തിന് യു.എസ് കോണ്‍ഗ്രസ് അനുമതി നല്‍കാതിരിക്കുകയും പ്രതിസന്ധി തുടരുകയും ചെയ്താല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളെയടക്കം ഷട്ട്ഡൗണ്‍ ബാധിക്കും.