ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറായെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ട്രംപ് പ്രതികരിച്ചു.
ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറായെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ട്രംപ് പ്രതികരിച്ചു.
പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചിട്ടുണ്ട്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും സംസാരിച്ചിരുന്നു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറയുന്നത്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
ഇന്ന് 3.35-ന് പാകിസ്ഥാൻ്റെ ഡയറക്ടേഴ്‌സ് ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ് (ഡി.ജി.എം.ഒ) ഇന്ത്യയുടെ ഡി.ജി.എം.ഒയെ വിളിച്ചതായും കരയിലും കടലിലും ആകാശത്തും ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചതായി പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ പരമാധികാരമോ പ്രാദേശിക സമഗ്രതയോ വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നിരന്തരം പാകിസ്ഥാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ദാര്‍ എക്സില്‍ കുറിച്ചു.
Content Highlight: Trump says India and Pakistan are ready for ceasefire; Pakistan confirms it