എഡിറ്റര്‍
എഡിറ്റര്‍
‘മോജിജീ, ട്രംപിനെ വീണ്ടും കെട്ടിപിടിക്കാന്‍ സമയമായെന്ന് തോന്നുന്നു’; ട്രംപിന്റെ ട്വീറ്റിനെ മോദിയ്‌ക്കെതിരെയുള്ള ഒളിയമ്പാക്കി രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Sunday 15th October 2017 6:43pm

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുത്തി രാഹുല്‍ ഗാന്ധി.
പാകിസ്താനുമായി കുറച്ചു കൂടി നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു ഇതുകൊണ്ട് മോദിയെ കുത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

‘മോദിജി വേഗം, പ്രസിഡന്റ് ട്രംപിന് മറ്റൊരു ആലിംഗനം ആവശ്യമാണെന്നു തോന്നുന്നു’ എന്ന ക്യാപ്ഷനോടു കൂടി ട്രംപിന്റെ ട്വീറ്റ് പങ്കുവെക്കുകയായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ചെയ്തത്. കഴിഞ്ഞ ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചതും ട്രംപിനെ ആലംഗിനം ചെയ്തതുമെല്ലാ സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. ഇത് ഓര്‍മ്മിപ്പിക്കുകയായിരുന്നു രാഹുല്‍.


Also Read:  കൃത്യമായ സമയത്താണ് ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ മാറ്റം കൊണ്ടുവന്നത്; ആളുകളുടെ ഇഷ്ടമനുസരിച്ചുള്ള സാമ്പത്തിക നയമല്ല ഇന്ത്യയില്‍ നടക്കുന്നതെന്നും ജെയ്റ്റ്‌ലി


അന്ന് മോദിയും ട്രംപും പാകിസ്താനെതിരെ സംയുക്ത പ്രസ്താവനകള്‍ നടത്തുകയും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് പറയുകയും ചെയ്തിരുന്നു. പാകിസ്താനുമായുള്ള ബന്ധം കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്ന ട്രപിന്റെ ട്വീറ്റ് പുറത്തെത്തിയതോടെ അതിനെ പ്രധാനമന്ത്രിക്കെതിരെ പ്രയോഗിച്ചിരിക്കുകയാണ് രാഹുല്‍.

അഫ്ഗാനിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹഖാനി ഭീകരശൃംഖല തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ പൗരയെയും ഭര്‍ത്താവിനെയും ്പാക്സൈന്യം കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.

Advertisement