ടെല്‍ അവീവ്: ഇറാന്റെ ആദ്യ ശത്രു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു. ഇറാന്‍ ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ടെല്‍ അവീവ്: ഇറാന്റെ ആദ്യ ശത്രു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു. ഇറാന്‍ ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.
അമേരിക്കയുടെ മരണമെന്നാണ് ഇറാന്റെ മുദ്രാവാക്യമെന്നും ട്രംപിനെ ഇറാന്‍ രണ്ട് തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവായുധ ശേഷിയെ ഭീഷണിപ്പെടുത്തുന്നതില്‍ ട്രംപിന്റെ ജൂനിയര്‍ പങ്കാളിയാണ് താനെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
‘അവര്‍ ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവനാണ് ഇറാന്റെ ഒന്നാം നമ്പര്‍ എനിമി,’ നെതന്യാഹുവിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം നെതന്യാഹു ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴാണ് ഈ പരാമര്‍ശമെന്നാണ് വിവരം.
തന്റെ രാജ്യം ആണവ വിനാശത്തിന്റെ ഭീഷണി നേരിടുകയായിരുന്നുവെന്നും ആക്രമണാത്മകമായി പ്രവര്‍ത്തിക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നുമാണ് നെതന്യാഹുവിന്റെ വാദം. ഇരട്ട അസ്ഥിത്വ ഭീഷണിയാണ് തങ്ങള്‍ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളെ നശിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അണുബോംബുകള്‍ നിര്‍മിക്കുന്നതിനായി യുറേനിയം ആയുധമാക്കാന്‍ ഇറാന്‍ തിടുക്കം കൂട്ടുന്നുണ്ടെന്നത് ഒരു ഭീഷണിയാണെന്നും നെത്‌ന്യാഹു പറഞ്ഞു.
കൂടാതെ ബാലിസ്റ്റിക് മിസൈല്‍ ആയുധ ശേഖരം പ്രതിവര്‍ഷം 3600 ആയുധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തിരക്കിലാണ് ഇറാനെന്നുള്ളതാണ് മറ്റൊരു ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ ഇറാനെ ആക്രമിക്കുന്നത് ഒരു സ്വയം സംരക്ഷണമാണെന്നും നെതന്യാഹു പറഞ്ഞു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ഇറാനിയന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരി, ഐ.ആര്‍.ജി.സി കമാന്‍ഡര്‍-ഇന്‍-ചീഫ് ഹൊസൈന്‍ സലാമി, ഐ.ആര്‍.ജി.സി എയ്‌റോസ്‌പേസ് ഡിവിഷന്‍ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ, സീനിയര്‍ ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ജനറല്‍ ഗോലം അലി റാഷിദ്, ഐ.ആര്‍.ജി.സിയുടെ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമി എന്നിവര്‍ അടക്കം 200ലധികം ആളുകള്‍ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Content Highlight: ‘Trump is enemy number one’; Iran is trying to assassinate him: Netanyahu