ഈ ആവശ്യം അംഗീകരിക്കാത്ത പക്ഷം ഐ.സി.സിയിലെ ജീവനക്കാര്‍ക്കും നീതിപീഠത്തിനുമെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് യു.എസ് സര്‍ക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വെനസ്വേലന്‍ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഐ.സി.സിയുടെ അന്വേഷണ പരിധിയില്‍ വരികയാണെങ്കില്‍ ട്രംപ് സര്‍ക്കാര്‍ അതിനെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യു.എസിന്റെ പരമാധികാരത്തെ ലംഘിക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. 2002ല്‍ ഐ.സി.സി രൂപീകരിച്ച റോം സ്റ്റാറ്റിയൂട്ടില്‍ അമേരിക്ക കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് നേതാക്കള്‍ ഈ വിമര്‍ശനം ഉന്നയിക്കുന്നത്.
രാഷ്ട്രത്തലവന്മാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഐ.സി.സിക്ക് അധികാരം നല്‍കുന്ന സംവിധാനമാണ് റോം സ്റ്റാറ്റിയൂട്ട്. ഇസ്രഈലും ഈ ഉടമ്പടിയില്‍ കക്ഷിയല്ല.