ചത്തീസ്ഗഡില്‍ ട്രക്ക് ട്രെയിലറില്‍ ഇടിച്ചുകയറി അപകടം; 13 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
national news
ചത്തീസ്ഗഡില്‍ ട്രക്ക് ട്രെയിലറില്‍ ഇടിച്ചുകയറി അപകടം; 13 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 7:48 am

റായ്പൂര്‍: ചത്തീസ്ഗഡില്‍ ട്രക്ക് ട്രെയിലറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. 11ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റവരെ റായ്പൂര്‍ മെഡിക്കല്‍ കോളേജിലേക്കും അടിയന്തര സേവനങ്ങള്‍ക്കായി ഖര്‍സോറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും കൊണ്ടുപോയതായാണ് വിവരം. ഒമ്പത് സ്ത്രീകള്‍, മൂന്ന് കുട്ടികള്‍, ആറ് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ബനാ ബനാര്‍സി ഗ്രാമത്തില്‍ നടന്ന ഛത്തി എന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന ആളുകള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം ഒരു ട്രെയിലര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

റായ്പൂര്‍ ജില്ല കളക്ടര്‍ ഗൗരവ് സിങ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചതായി വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവം അന്വേഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ജില്ല ഭരണകൂട ഉദ്യോഗസ്ഥരും അപകടസ്ഥലത്ത് എത്തിയതായും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം.

Content Highlight: Truck hits trailer in Chhattisgarh; 13 dead, many injured