എഡിറ്റര്‍
എഡിറ്റര്‍
‘സത്യായിട്ടും ഫോട്ടോഷോപ്പല്ല, ഒന്നു വിശ്വസിക്ക്…’; കെ.സുരേന്ദ്രനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 11th August 2017 8:51pm

കോഴിക്കോട്: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ. മംഗലാപുരം മണ്ഡലത്തിലെ ന്യൂനപക്ഷാമോര്‍ച്ചാ കണ്‍വെന്‍ഷനിലെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സുരേന്ദ്രന്റെ പോസ്റ്റ് ട്രോളന്‍മാര്‍ പൊങ്കാലയാക്കിയത്.

കണ്‍വെന്‍ഷനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച സുരേന്ദ്രന്‍ മുകളില്‍ നല്‍കിയ ക്യാപ്ഷനാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയത്. ‘ഫോട്ടോഷോപ്പ് അല്ല.. മംഗലാപുരം മണ്ഡലം ന്യുനപക്ഷമോര്‍ച്ച കണ്‍വെന്‍ഷനില്‍ നിന്ന്’ എന്നാണ് ഫോട്ടോയ്ക്ക് മുകളിലായി എഴുതിയിരിക്കുന്നത്.


Also Read: ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നതെന്ന സുരക്ഷിതത്വത്തിലാണ് ഞാന്‍ നില്‍ക്കുന്നത് ; എന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ ശാരദക്കുട്ടി അസ്വസ്ഥയാകുന്നത് എന്തിനെന്നും ദീപാ നിശാന്ത്


ഇതിനെ ട്രോളിയാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. നിങ്ങളെന്തിനാ നാടോടിക്കാറ്റിലെ പോലെ ഇടയ്ക്കിടയ്ക്ക് ബി.കോം ഫസ്റ്റ് ക്ലാസ് എന്നു പറയുന്നത് എന്നാണ് ഒരാളുടെ ചോദ്യം. അപ്പോ താങ്കളിട്ട മറ്റു പോസ്റ്റുകളെല്ലാം ഫോട്ടോഷോപ്പ് ആയിരുന്നോ എന്നാണ് മറ്റൊരാളുടെ കമന്റ്.

ചില രസകരമായ കമന്റുകള്‍:

Advertisement