മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കളങ്കാവല്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനായകന്‍ നായകനായെത്തിയ ചിത്രത്തില്‍ വില്ലനായാണ് മമ്മൂട്ടി വേഷമിടുന്നത്. ചിത്രം ഹിറ്റായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മറ്റ് ചില ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്.
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് ട്രോളന്മാര്‍ ഇരയാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രവും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള സാമ്യതയാണ് ചര്‍ച്ചാവിഷയം. സ്ത്രീകളെ വശീകരിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും അവരോട് അങ്ങേയറ്റം ക്രൂരത കാണിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ Troll Photo: International Chalu Union/ Facebook
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട കഥാപാത്രമാണിതെന്ന തരത്തില്‍ പല ട്രോളുകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒളിവില്‍ കഴിയുന്നതിനിടക്ക് തിയേറ്ററില്‍ കളങ്കാവല്‍ കാണാന്‍ കയറിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ട്രോളിന് വന്‍ റീച്ചാണ് ലഭിക്കുന്നത്. ‘എങ്കയോ പാത്ത മാതിരി’ എന്ന ക്യാപ്ഷനോടെയാണ് ട്രോള്‍ പങ്കുവെച്ചത്.
മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ രാഹുലിന്റെ മുഖം വെച്ചുകൊണ്ടുള്ള ട്രോളും ഇതിനോടകം വൈറലായി. ‘സ്വന്തം നേതാവിന്റെ ജീവിതം പറയുന്ന സിനിമ കിട്ടി’ എന്ന ക്യാപ്ഷനോടെയാണ് ട്രോള്‍ പങ്കുവെച്ചത്. ഇതിനും വന്‍ റീച്ചാണ് ലഭിക്കുന്നത്. ഇത് മാത്രമല്ല, യൂട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്കും തന്റെ റിവ്യൂവില്‍ രാഹുലിനെ മെന്‍ഷന്‍ ചെയ്യുന്നുണ്ട്.
‘പ്രെഡേറ്ററാണ്, ഗര്‍ഭം കലക്കും, ഇതൊക്കെ കേള്‍ക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഒരാളെ നിങ്ങള്‍ക്ക് ഓര്‍മ വരുമായിരിക്കും. പക്ഷേ, ഇത് വേറെ പരിപാടിയാണ്. ഗര്‍ഭം കലക്കുക മാത്രമല്ല, മറ്റ് ചില സംഭവങ്ങളുമുണ്ട്’ എന്നായിരുന്നു അശ്വന്ത് കോക്ക് തന്റെ റിവ്യൂവില്‍ പറഞ്ഞത്. ഈയൊരു ഭാഗവും പല പേജുകളിലും ചര്‍ച്ചയാകുന്നുണ്ട്.
2005ല്‍ നടക്കുന്ന കഥയാണെങ്കിലും സമകാലീന വിഷയവുമായി കളങ്കാവലിന് ബന്ധമുണ്ടെന്നും ‘മനപൂര്‍വം’ റിലീസ് വൈകിപ്പിച്ചതാണോയെന്ന് സംശയമുണ്ടെന്നും ചില റിവ്യൂകളില്‍ പറയുന്നുണ്ട്. ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെറുതേ വിടാന്‍ സൈബര്‍ ലോകം ഉദ്ദേശിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇത്തരം ട്രോളുകള്‍.
Content Highlight: Trolls about Rahul Mankootathil and Kalamkaval movie viral