നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് തമിഴ്‌നാട് നിയനസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. സിനിമയില്‍ ദളപതിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിജയ് 108 സീറ്റുകളുമായി തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ കാഴ്ച്ചക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങളടക്കം വിജയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പ്രവചിച്ചിടത്ത് നിന്നും മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിനെയടക്കം തറപറ്റിച്ചുകൊണ്ടാണ് വിജയ് തമിഴ്‌നാട്ടിലെ അടുത്ത മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുന്നത്.
സിനിമയില്‍ നിന്നും അഭിനേതാക്കള്‍ രാഷ്ട്രീയത്തിലെത്തി തമിഴ് നാട്ടില്‍ ഭരണം പിടിക്കുന്നത് പുതുമയുള്ള കാഴ്ച്ചയല്ല. എം.ജി.ആര്‍, ജയലളിത, വിജയകാന്ത്, ശരത്കുമാര്‍, നെപ്പോളിയന്‍ തുടങ്ങി ഇത്തരത്തില്‍ തമിഴ്‌നാടിന്റെ അമരത്തിരുന്നവര്‍ ഒട്ടനവധിയാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരമായ തലൈവര്‍ രജിനികാന്തിനെയും ഉലകനായകന്‍ കമലഹാസനെയും ജനങ്ങള്‍ രാഷ്ട്രീയത്തില്‍ കൈവിട്ടതോടെ ഈ ട്രെന്‍ഡിന് അവസാനം കുറിച്ചു എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ വിജയിയിലൂടെ വീണ്ടും തത്സ്ഥിതി തമിഴ്‌നാട് പുനരാംരഭിക്കുകയായിരുന്നു.
ഇതോടെ 2036ലെയും 2046ലെയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ നടന്മാരായ ശിവകാര്‍ത്തികേയനോടും പ്രദീപ് രംഗനാഥനോടും ആവശ്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ. ഇതിന് വേണ്ട രീതിയില്‍ വിജയ് ചെയ്തത് പോലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനുള്ള സൂചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ടാണ് പലരും താരങ്ങളെ ട്രോളുന്നത്.
വിജയ് ഇത്തരത്തില്‍ തന്റെ ചിത്രങ്ങളില്‍ രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകള്‍ പലപ്പോഴും ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ട്രോളുകളില്‍ ഭൂരിഭാഗവും. ആദ്യ തെരഞ്ഞടുപ്പില്‍ തന്നെ യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത വിജയ് യെയും കൂട്ടരെയും ജയിപ്പിച്ച തമിഴ്‌നാട് ജനങ്ങള്‍ക്കുള്ള വിമര്‍ശനം കൂടിയാണ് ഇത്തരം പോസറ്റുകള്‍. സിനിമയില്‍ കാണുന്ന ഹീറോയിസത്തിനാണ് വോട്ട് നല്‍കുന്നതെങ്കില്‍ കൃത്യമായി പൊളിറ്റിക്‌സ് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ചെയ്താല്‍ പത്ത് വര്‍ഷത്തിന് ശേഷം ആര്‍ക്കും ഭരണം പിടിക്കാവുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് പലരും വിമര്‍ശിക്കുന്നു.
Content Highlight: Troll for sivakartikeyan and Pradeep ranganathan as Vijay set to become new cm of tamilnadu
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.