തിരുവനന്തപുരത്ത് അസാധാരണസാഹചര്യം; തീരദേശമേഖയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി
COVID-19
തിരുവനന്തപുരത്ത് അസാധാരണസാഹചര്യം; തീരദേശമേഖയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 6:18 pm

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് വ്യാപനം അതീവഗുരുതരമായ അവസ്ഥയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരമേഖലയില്‍ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു.

കരിങ്കുളം പഞ്ചായത്തില്‍ പുല്ലുവിളയില്‍ 97 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയില്‍ 75 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 20 എണ്ണം പോസിറ്റീവ് ആയി.

രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലിവിള പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനത്തില്‍ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാന്‍ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമെന്നും അദ്ദേഹം പറഞ്ഞു.

തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി തീരമേഖലയെ മൂന്ന് സോണുകളായി തിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ലോക്ക് ഡൗണ്‍ സംബന്ധിച്ച് ശനിയാഴ്ച അന്തിമരൂപമാകുമെന്നും അദ്ദേഹം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ