ജെന്റില്‍മാന്‍ എന്നായിരിക്കും ആ നടന്റെ പേര് ഞാന്‍ സേവ് ചെയ്യുക: തൃഷ
Indian Cinema
ജെന്റില്‍മാന്‍ എന്നായിരിക്കും ആ നടന്റെ പേര് ഞാന്‍ സേവ് ചെയ്യുക: തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd July 2025, 4:19 pm

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി നിറഞ്ഞുനില്‍ക്കുന്ന തൃഷയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു തഗ് ലൈഫ്.

തന്റെ ഫോണില്‍ ഓരോ താരങ്ങളുടെയും നമ്പര്‍ എങ്ങനെയാണ് സേവ് ചെയ്തിരിക്കുന്നത് എന്ന് പറയുകയാണ് തൃഷ. തന്റെ കയ്യില്‍ അജിത്തിന്റെ നമ്പര്‍ ഇല്ലെന്നും ഉണ്ടെങ്കില്‍ ജെന്റില്‍മാന്‍ എന്നായിരിക്കും സേവ് ചെയ്യുകയെന്ന് തൃഷ പറഞ്ഞു. വിജയ്യുടെ നമ്പര്‍ ‘വി’ എന്നും ധനുഷിന്റെ നമ്പര്‍ ‘ഡി’ എന്നും വിക്രമിന്റെ നമ്പര്‍ കെനി എന്നുമാണ് സേവ് ചെയ്തിരിക്കുന്നതെന്ന് തൃഷ കൂട്ടിച്ചേര്‍ത്തു. വൗ തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടി.

‘അജിത്തിന്റെ നമ്പര്‍ എന്റെ കയ്യില്‍ ഇല്ല. അദ്ദേഹം അങ്ങനെ ഫോണ്‍ ഒന്നും അധികം ഉപയോഗിക്കാത്ത ആളാണ്. അജിത്തിന്റെ നമ്പര്‍ പലരുടെയും കയ്യില്‍ ഇല്ലെന്നാണ് തോന്നുന്നത്. ഇനി എന്നെങ്കിലും അദ്ദേഹത്തിന്റെ നമ്പര്‍ എന്റെ കയ്യില്‍ കിട്ടുകയാണെങ്കില്‍ ജെന്റില്‍മാന്‍ എന്നായിരിക്കും ഞാന്‍ സേവ് ചെയ്ത് വെക്കുക.

വിജയ്യുടെ നമ്പര്‍ ‘വി’ എന്നാണ് സേവ് ചെയ്തിരിക്കുന്നത്. ധനുഷിന്റേത് ‘ഡി’ എന്നും. അങ്ങനെ സേവ് ആകുന്നതാണ് എനിക്കിഷ്ടം. അല്ലാതെ മുഴുവന്‍ പേരും സേവ് ചെയ്യുന്നത് എന്തോ എനിക്കിഷ്ടമല്ല. സിലമ്പരശന്‍ എന്നൊക്കെ ടൈപ്പ് ചെയ്യണമെങ്കില്‍ എന്തൊരു ബുദ്ധിമുട്ടാണെന്ന് നോക്കിക്കേ. വിക്രം സാറിന്റെ നമ്പര്‍ കെനി എന്നാണ് സേവ് ചെയ്തിരിക്കുന്നത്,’ തൃഷ പറയുന്നു.

Content Highlight: Trisha Talks About Ajith