എന്റെ മലയാളി വേരുകളില്‍ ഞാന്‍ അഭിമാനിക്കുന്നു, സീ യു സൂണിനെക്കുറിച്ച് നടി തൃഷ
D Movies
എന്റെ മലയാളി വേരുകളില്‍ ഞാന്‍ അഭിമാനിക്കുന്നു, സീ യു സൂണിനെക്കുറിച്ച് നടി തൃഷ
ന്യൂസ് ഡെസ്‌ക്
Monday, 7th September 2020, 5:48 pm

ചെന്നൈ: മഹേഷ് നാരായണന്‍ ചിത്രം സീ യൂ സൂണിന് അഭിനന്ദനവര്‍ഷവുമായി തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. 2020 ലെ മികച്ച ചിത്രമാണിതെന്നും എന്റെ മലയാളി വേരുകളില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുന്നു എന്നുമാണ് തൃഷയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറീയിലാണ് സീ യു സൂണിനെ ക്കുറിച്ച് തൃഷ കുറിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ സജീവമായ തൃഷ കൃഷ്ണന്‍ ജനിച്ചത് പാലക്കാടാണ്. മലയാളത്തില്‍ ഹെയ് ജൂഡ് എന്ന ചിത്രം മാത്രമാണ് നടി ഇതുവരെ ചെയ്തിരിക്കുന്നത്.

മികച്ച നിരൂപക പ്രശംസ ലഭിച്ച സീ യു സൂണ്‍ സെപ്റ്റംബര്‍ ഒന്നിനാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പൂര്‍ണമായും ഐ ഫോണിലാണ് സീ യു സൂണ്‍ ചിത്രീകരിച്ചത്. 14 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ഫഹദ് താമസിക്കുന്ന അപാര്‍ട്മെന്റില്‍ 5 ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് ആയിരുന്നു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും താമസിപ്പിച്ചതെന്ന് നേരത്തെ സംവിധായകന്‍ മഹേഷ് നാരായണന്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: actress trisha krishnan praises c u soon