ത്രിപുര കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ച് തൃണമൂലിലേക്ക്
National Politics
ത്രിപുര കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ച് തൃണമൂലിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st August 2021, 4:51 pm

അഗര്‍ത്തല: കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവെച്ചു.സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും പിജുഷ് തന്നെയാണ് അറിയിച്ചത്.

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിജുഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിജുഷിന് പുറമെ ത്രിപുരയിലെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും തൃണമൂലില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ത്രിപുരയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കനുള്ള നീക്കങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ എത്തുമെന്ന വാര്‍ത്തക പുറത്തുവരുന്നത്.

ഒരാഴ്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ നേതാവാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേരാന്‍ തയ്യാറായിരിക്കുന്നത്. നേരത്തെ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് കാണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Tripura Congress Chief Pijush Biswas Quits, May Join Trinamool: Sources