മദ്യം കുടിച്ചതിനെ തുടര്‍ന്ന് ആദിവാസി ജീവനക്കാരന് ക്രൂര മര്‍ദനം
Kerala
മദ്യം കുടിച്ചതിനെ തുടര്‍ന്ന് ആദിവാസി ജീവനക്കാരന് ക്രൂര മര്‍ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd August 2025, 12:01 pm

പാലക്കാട്: മുതലമടയിലെ റിസോര്‍ട്ടില്‍ ആദിവാസി ജീവനക്കാരെ മുറിയില്‍ അടച്ചിട്ട് മര്‍ദിച്ചതായി പരാതി. ഇടുക്കപാറ ഊര്‍ക്കുളം കാട്ടിലെ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ ജോലിക്കാരനായ വെള്ളയനെയാണ് (54 വയസ്) റിസോര്‍ട്ട് ഉടമ ക്രൂരമായി മര്‍ദിച്ചത്.

മൂച്ചകുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന ഇയാളെ അഞ്ച് ദിവസമാണ് അടച്ചിട്ട മുറിയില്‍ വെച്ച് മര്‍ദിച്ചത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി എത്തിയ വെള്ളയന്‍ അവിടെയുണ്ടായിരുന്ന മദ്യ കുപ്പിയില്‍ നിന്ന് മദ്യം കുടിച്ചതിനെ തുടര്‍ന്നാണ് റിസോര്‍ട്ട് ഉടമ വെള്ളയിലെ മര്‍ദിച്ചത്.

റിസോര്‍ട്ടിലേ മറ്റൊരു ജോലിക്കാരന്‍ ദളിത് നേതാവായ ശിവരാജനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശേഷം മുന്‍ പഞ്ചായത്ത് അധ്യക്ഷ പി. കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുകാരെ റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തിയെങ്കിലും റിസോര്‍ട്ടിന്റെ അനുബന്ധ കെട്ടിടത്തില്‍ നടത്തിയ തിരച്ചിലിലാണ് വെള്ളായനെ അബോധാവസ്ഥയില്‍ കണ്ടത്.

മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ചവിട്ടിയതായും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് നല്‍കിയത് എന്നും വെള്ളായന്‍ പറഞ്ഞതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlight: Tribal employ locked in room and beaten at resort in Muthalamada