'ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറി'; ബി.ജെ.പിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
Kerala News
'ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറി'; ബി.ജെ.പിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
ആദർശ് എം.കെ.
Sunday, 16th August 2026, 7:44 am

തൃശൂര്‍: തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാന്തര സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച സംഭവത്തില്‍ ബി.ജെ.പിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്.

തേക്കിന്‍കാട് മൈതാനം രാഷ്ട്രീയ പരിപാടികള്‍ക്കായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, ബി.ജെ.പി പ്രവര്‍ത്തകര്‍ ക്ഷേത്ര മൈതാനിയില്‍ അതിക്രമിച്ചു കയറി പരിപാടി നടത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പരാതി.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ബോര്‍ഡ് പൊലീസിനോട് ആവശ്യപ്പെട്ടു.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് തൃശൂരില്‍ ബി.ജെ.പി സമാന്തര സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്.

മന്ത്രി ഒ.ജെ. ജനീഷ് പങ്കെടുക്കുന്ന ഔദ്യോഗിക ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടക്കുന്നതിനിടയിലായിരുന്നു തേക്കിന്‍കാട് മൈതാനത്ത് ബിജെപിയുടെ ഈ പ്രതിഷേധ പരിപാടി.

ബി.ജെ.പിയുടെ നടപടി സ്വാതന്ത്ര്യ ദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് വിമര്‍ശിച്ചു. സംഭവത്തില്‍ ബി.ജെ.പിക്കെതിരെ സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു.

 

Content Highlight: ‘Trespassed onto temple land’: Cochin Devaswom Board files police complaint against BJP.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.