ആഡംബരങ്ങളുടെ രാവുകള്‍ക്കായി സഹാറയുടെ അമ്പി വാലി
Travel Info
ആഡംബരങ്ങളുടെ രാവുകള്‍ക്കായി സഹാറയുടെ അമ്പി വാലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 8:08 pm
സഹാറാ ഗ്രൂപ്പിന്റെ പ്രയത്‌നത്തില്‍ പിറവികൊണ്ടതാണ് ഈ നഗരം. പതിനായിരം ഏകര്‍ ഭൂമിയില്‍ വിശാലമായി കിടക്കുന്ന ആഘോഷങ്ങളുടെ നഗരം. പുതുപുത്തന്‍ മായിക കാഴ്ചകളാല്‍ മനം മയങ്ങി നിന്നുപോകും. സ്വകാര്യ ഏജന്‍സികള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ കൊച്ചു നഗരം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്

കേരളത്തില്‍ മഴ കനക്കുമ്പോള്‍ കാടും മേടും കയറാന്‍ മടിയുള്ളവര്‍ക്ക് നാഗരിക യാത്രയാണ് പ്രിയം.ഇത്തിരി ആഡംബരവും ആഘോഷവുമൊക്കെയായി നഗരങ്ങള്‍ തേടിയിറങ്ങാന്‍ ബാഗ് പാക്ക് ചെയ്യാം.

ബംഗളുരുവിന്റെയും ദില്ലിയുടെയും കാഴ്ചകളില്‍ നിന്നൊക്കെ മാറി നടക്കാന്‍ സ്ഥലം ഏതെന്ന് ആലോചിച്ച് തലപുകയ്‌ക്കേണ്ട. ‘അമ്പി വാലി’യിലേക്ക് പോകാം ഇത്തവണ. സഹാറാ ഗ്രൂപ്പിന്റെ പ്രയത്‌നത്തില്‍ പിറവികൊണ്ടതാണ് ഈ നഗരം. പതിനായിരം ഏകര്‍ ഭൂമിയില്‍ വിശാലമായി കിടക്കുന്ന ആഘോഷങ്ങളുടെ നഗരം. പുതുപുത്തന്‍ മായിക കാഴ്ചകളാല്‍ മനം മയങ്ങി നിന്നുപോകും.

 

സ്വകാര്യ ഏജന്‍സികള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ കൊച്ചു നഗരം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ റസറ്റോറന്റുകള്‍,വാട്ടര്‍ തീം പാര്‍ക്കുകള്‍,ഗോള്‍ഫ് ക്ലബ്ബുകള്‍,ഹെലിപാഡ് തുടങ്ങി ആഷ്‌പോഷ് ലൈഫിന്റെ രസം നുകരാന്‍ എല്ലാ സൗകര്യങ്ങളും ഇവിടെ റെഡിയാണ്.

രാത്രി സഞ്ചാരികള്‍ക്കായി ഡിസ്‌കോ ടെക്കുകളും നൈറ്റ് ക്ലബുകളും ഉണ്ട്. 23000 അടി ഉയരത്തില്‍ 25 കിലോമീറ്ററോളം വിസ്തീര്‍ണമുള്ള വാട്ടര്‍ഫ്രണ്ടും പ്രത്യേകതയാണ്. പ്രകൃതിസുന്ദരമായ കാഴ്ചകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ സുഖസൗകര്യങ്ങളുള്ള ഒരു കൊച്ചു സിറ്റി.

ഈ സിറ്റിയില്‍ താമസസൗകര്യങ്ങളുടെ ആഡംബരവും കുറച്ചധികമാണെന്ന് തോന്നാം. സുരക്ഷിതമായ സിറ്റി ലൈഫ് ആസ്വദിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അബി വാലി തെരഞ്ഞെടുക്കാം. ഒരു കുട്ടി ഉള്‍പ്പെടെയുള്ള ഫാമിലിക്ക് 15000 രൂപയാണ് പ്രതിദിന ചിലവ്. അംഗങ്ങള്‍ കൂടുമ്പോള്‍ ചിലവും കൂടുമെന്ന് മാത്രം.