എഡിറ്റര്‍
എഡിറ്റര്‍
ഫാഷനാകുന്ന ട്രപീസ് ഡ്രസ്
എഡിറ്റര്‍
Tuesday 11th June 2013 12:48pm

trapeez

ട്രപീസ് ഡ്രസുകള്‍ ഇന്ന് ഫാഷന്‍ തരംഗമാണ്. ജീന്‍സിനൊപ്പവും ലഗ്ഗിന്‍സിനൊപ്പവും ടൈറ്റ്‌സിനൊപ്പവും ധരിക്കാവുന്ന വേഷമാണിത്. അടിസ്ഥാനപരമായ വെയ്സ്റ്റ് ലൈന്‍ ഇല്ലാത്തതും ട്രയാംഗുലര്‍ ആകൃതിയില്‍ ഉള്ളതുമാണ് ട്രപീസ് ഡ്രസ്.

കനംകുറഞ്ഞ ഇവ ഏത് ശരീരപ്രകൃതിക്കാര്‍ക്കും നന്നായി ഇണങ്ങും. ഗര്‍ഭിണികള്‍ക്ക് പോലും സുഖരമായി ധരിക്കാവുന്ന വേഷം കൂടിയാണ് ട്രപീസ്. ടെന്‍ഡ് ഡ്രസ് എന്നും ഇവ അറിയപ്പെടാറുണ്ട്.

Ads By Google

ധരിക്കുന്നവര്‍ക്ക് ഇണങ്ങി നില്‍ക്കും എന്നതാണ് ഇതിന്റെ റ്റേവും വലിയ പ്രത്യേകത. മുട്ടിന്ന മുകളിലേക്ക് പോകാത്തതിനാല്‍ ആകര്‍ഷകത്വം ഒരിക്കലും നഷ്ടപ്പെടില്ല.

ട്രപീസ് ഡ്രസിന്റെ പഴയ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇന്നത്തെ ഡിസൈന്‍ര്‍മാര്‍ അത് പരിഷ്‌കരിച്ചു. അതോടെ അതിന്റെ പ്രചാരം വന്‍തോതില്‍ കൂടി.

1920 കളില്‍ പ്രത്യക്ഷപ്പെട്ട ഷിഫ്റ്റ് ഡ്രസില്‍ നിന്നാണ് ഇന്നത്തെ ട്രപീസ് ഡ്രസുകളുടെ വരവ്. മുത്തുകളും കല്ലുകളും വെച്ച് പിന്നീട് കുറച്ചുകൂടി ആഡംബരമായി അവ വിപണിയില്‍ എത്തിത്തുടങ്ങി.

ആദ്യകാലത്ത് പ്രത്യേക ആകൃതിയില്ലാത്ത നീളത്തിലുള്ള ഇറക്കം കുറഞ്ഞ വേഷമായിരുന്നു ഇത്. എന്നാല്‍ പിന്നീട് അതിന്റെ രൂപത്തില്‍ പതിയെ മാറ്റങ്ങള്‍ വരുകയായിരുന്നു.

കോട്ടണ്‍, പോളിസ്റ്റര്‍ തുടങ്ങി പല വ്യത്യസ്തതയിലും ട്രപീസ് ലഭ്യമാണ്. ചൂടുകാലത്ത് കോട്ടണ്‍ ട്രപീസും മഴക്കാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന പോളിസ്റ്റര്‍ ട്രപീസും വിപണിയില്‍ ലഭ്യമാണ്.

Advertisement