നിഗൂഢതകള്‍ ബാക്കിയാക്കി ട്രാന്‍സിന്റെ പുതിയ പോസ്റ്റര്‍
Malayalam Cinema
നിഗൂഢതകള്‍ ബാക്കിയാക്കി ട്രാന്‍സിന്റെ പുതിയ പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 11:40 pm

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും ഒന്നിക്കുന്ന ട്രാന്‍സിന്റെ പുതിയ പോസ്റ്റര്‍ എത്തി. ആരാധകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന പോസ്റ്ററുകളാണ് ട്രാന്‍സ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയില്‍ ആണ് തീയറ്ററുകളിലെത്തുന്നത്. ഏഴു വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാകനായി എത്തുന്ന ചിത്രമാണ് ട്രാന്‍സ്.

തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ചെയ്യുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന്‍ കൂടിയായ അമല്‍ നീരദ് ആണ്. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി രണ്ട് വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.