| Wednesday, 27th February 2019, 6:44 pm

കെയ്റോ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് തീപിടുത്തം: 25 പേർ മരിച്ചു, 50ഓളം പേർക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെ​യ്റോ: ഈ​ജിപ്ഷ്യൻ ത​ല​സ്ഥാ​ന​മാ​യ കെ​യ്റോ​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 25 പേ​ർ മ​രി​ച്ചു. അഗ്നിബാധയിൽ 50 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സെ​ൻ​ട്ര​ൽ റാം​സ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​ക്രീ​റ്റ് ബ​ഫ​ർ സ്റ്റോ​പ്പി​ൽ ട്രെ​യി​ൻ ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അപകടം നടക്കുമ്പോൾ നിരവധി പേർ അടുത്ത ട്രെയിനിനായി കാത്തു നിൽക്കുകയായിരുന്നു.

Also Read തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ മൂന്ന് രാജ്യങ്ങള്‍ വിചാരിച്ചാല്‍ സാധിക്കില്ല; തീവ്രവാദത്തിനെതിരെ ഇന്ത്യ, ചൈന, റഷ്യ സംയുക്ത പ്രസ്താവന

സ്റ്റേഷനിലെ ഒരു പ്ലാറ്റ്ഫോമിനടുത്തായി കത്തിക്കരിഞ്ഞ് ഒരു വശത്തേക്ക് ചെരിഞ്ഞ നിലയിലാണ് ട്രെയിൻ കിടക്കുന്നത്. ട്രെയിൻസ്റ്റേഷനിൽ ഉണ്ടായ തീപിടുത്തത്തിൽ കറുത്ത, കട്ടിപ്പുക ഏറെ നേരം ആകാശത്തേക്ക് ഉയരുന്നതും കാണാമായിരുന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രെ​യി​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്ത​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. പ്ലാ​റ്റ്ഫോ​മും സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളും തീ​പി​ടുത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​സ്ഥ​ലം ഈ​ജി​പ്ത് പ്ര​ധാ​ന​മ​ന്ത്രി മോ​സ്‌​താ​ഫ മ​ദ്ബൗ​ലി സ​ന്ദ​ർ​ശി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Also Read ഹൈക്കമ്മീഷണര്‍മാരെ ഇന്ത്യയും പാകിസ്ഥാനും വിളിച്ചുവരുത്തി

ഈജിപ്ത്തിലെ ഭൂരിഭാഗം റെയിൽവേ സ്റ്റേഷനുകളും ഏറെ പഴക്കം ചെന്നതും പുനരുദ്ധാരണം ആവശ്യപ്പെടുന്നതുമാണ്. തുടരെ തുടരെ വന്ന സർക്കാരുകളോട് ഈജിപ്ഷ്യൻ ജനത ഇക്കാര്യം പലതവണ സൂചിപ്പിച്ചിരുന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല.

Latest Stories

We use cookies to give you the best possible experience. Learn more