എഡിറ്റര്‍
എഡിറ്റര്‍
സ്റ്റീഫ് ജോബ്‌സിന്റെ കഥ; ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Saturday 22nd June 2013 4:31pm

steve-jobs

ന്യൂദല്‍ഹി: ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജോബ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഓഗസ്റ്റ് 16 ന് പുറത്തിറങ്ങും.

ആഷ്ടണ്‍ കച്ചറാണ് ചിത്രത്തില്‍ സ്റ്റീവ് ജോബ്‌സായി എത്തുന്നത്. നേരത്തേ ആപ്പിളിന്റെ 37 ാം വാര്‍ഷികമായ ഏപ്രില്‍ മാസത്തില്‍ ചിത്രം  പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.

Ads By Google

ആധുനിക സാങ്കേതിക വിദ്യയെ ജനങ്ങള്‍ക്ക് പരിചിതമാക്കിയ ജോബ്‌സിനെ ബുദ്ധിസ്ഥിരതയില്ലാത്തയാളായാണ് സിനിമയില്‍ ചിത്രീകരിച്ചിരിച്ചിരിക്കുന്നതെന്ന് നേരത്തേ ചിലര്‍ ആരോപിച്ചിരുന്നു.

ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നികായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തില്‍ ജോബിനെയും തന്നെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റാണെന്നാണ് വോസ്‌നിക് ഉന്നയിച്ചത്.

Advertisement