അവള് സമ്മതിക്കാഞ്ഞിട്ടാ അല്ലേല്‍ ഞാനിപ്പൊ ഭല്ലാല്‍ ദേവന്റെ പിന്നില്‍ കുന്തവും പിടിച്ച് നിന്നേനെ; ഷൈനിന്റെ ബൂമറാങ് ട്രെയിലര്‍
Entertainment news
അവള് സമ്മതിക്കാഞ്ഞിട്ടാ അല്ലേല്‍ ഞാനിപ്പൊ ഭല്ലാല്‍ ദേവന്റെ പിന്നില്‍ കുന്തവും പിടിച്ച് നിന്നേനെ; ഷൈനിന്റെ ബൂമറാങ് ട്രെയിലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th January 2023, 6:11 pm

ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം ബൂമറാങ്ങിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചെമ്പന്‍ വിനോദ്, ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ഡെയിന്‍ ഡേവിസ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ ആസിഫ് അലിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുറത്തിറക്കിയത്.

മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തും. കോമഡിക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഫാമിലി ത്രില്ലര്‍ ഡ്രാമയയായിരിക്കും ബൂമറാങ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.


‘വിവാഹത്തിന്റെ വിജയം പരസ്പരം വാക്ക് പാലിക്കുക എന്നതിലാണ്’ എന്ന ഡയലോഗോട് കൂടിയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഒരു വിവാഹത്തിലൂടെ രസകരമായി കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്നാണ് ഡെയ്ന്‍ ഡേവിസിന്റെയും ഷൈന്‍ ടോമിന്റെയും ചെമ്പന്‍ വിനോദിന്റെയും കഥാപാത്രങ്ങളുടെ രസകരമായ ഡയലോഗുകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസിഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് അഖില്‍ എ.ആര്‍, ഗാനരചന അജിത് പെരുമ്പാവൂര്‍.

സുബീര്‍ അലി ഖാനാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആന്റണി ഏലൂര്‍, കലാസംവിധാനം ബോബന്‍ കിഷോര്‍. മാര്‍ക്കറ്റിങ് 1000 ആരോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സബിന്‍ ഫിലിപ്പ് എബ്രഹാം.

Content Highlight: Trailer of Shine Tom Chacko movie Boomerang