'അവള്‍ക്ക് തോന്നിയ കഥ അവളെഴുതി..ആരും ചോദിക്കാന്‍ നില്‍ക്കണ്ട'; വിവാദങ്ങള്‍ക്കൊടുവില്‍ ആമിയുടെ ട്രെയിലര്‍
Mollywood
'അവള്‍ക്ക് തോന്നിയ കഥ അവളെഴുതി..ആരും ചോദിക്കാന്‍ നില്‍ക്കണ്ട'; വിവാദങ്ങള്‍ക്കൊടുവില്‍ ആമിയുടെ ട്രെയിലര്‍
ന്യൂസ് ഡെസ്‌ക്
Thursday, 18th January 2018, 10:46 pm

കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രെയിലറെത്തി. ചിത്രത്തില്‍ ആമിയായി മഞ്ജുവാര്യര്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നു.

ആമിയുടെ സ്വപ്‌നങ്ങളും, എഴുത്തും, എന്റെ കഥയെന്ന ആത്മകഥയുടെ വിവാദങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ഭാഷയില്‍ ഒരു സാധാരണ നാടന്‍ പരമ്പരാഗത മലയാളി സത്രീയായിട്ടാണ് ആമി തിയേറ്ററുകളിലെത്തുന്നത്.

മുരളി ഗോപി, ടോവിനോ തോമസ്, അനൂപ് മേനോന്‍, എന്നിവരും മഞ്ജുവിനൊപ്പം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രീകരണം മുതലേ എറെ വിവാദങ്ങള്‍ പിന്‍തുടരുന്ന ചിത്രം കൂടിയാണ് ആമി.

നേരത്തേ ആമിയായി ചിത്രത്തില്‍ പരിഗണിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാ ബാലനെയായിരുന്നു. എന്നാല്‍ പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. തുടര്‍ന്ന് ആമിയാകാനുള്ള അവസരം മഞ്ജുവിനെത്തേടിയെത്തുകയായിരുന്നു.

 

 

https://youtu.be/ouL0s86OIbs