തിരൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ അട്ടപ്പാടി ചുരത്തില്‍ തള്ളി; രണ്ട് പേര്‍ അറസ്റ്റില്‍
Kerala News
തിരൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ അട്ടപ്പാടി ചുരത്തില്‍ തള്ളി; രണ്ട് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th May 2023, 11:51 pm

മലപ്പുറം: മലപ്പുറം തിരൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്.

സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി (22), ഫര്‍ഹാന (18). എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇരുവരും ചെന്നൈയിലായിരുന്നു. നിലവില്‍ ഇവര്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

അട്ടപ്പാടി ചുരത്തില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സിദ്ദീഖിനെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായതായി പൊലീസ് കണ്ടെത്തി. എ.ടി.എം കാര്‍ഡ് ഉപയോഗിച്ചായിരുന്നു പണം പിന്‍വലിച്ചത്.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഹോട്ടല്‍ മുറിയില്‍ വെച്ച് വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അഗളിയിലെ കൊക്കയില്‍ നാളെ മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

CONTENT HIGHLIGHT: Trader killed in Tirur, cut into pieces and left in trolley bag; Two people were arrested