അടിമുടി മാറി ഇന്നോവയും ഫോര്‍ച്യൂണറും ; പുത്തന്‍പതിപ്പുകളുടെ വിശേഷങ്ങള്‍
DWheel
അടിമുടി മാറി ഇന്നോവയും ഫോര്‍ച്യൂണറും ; പുത്തന്‍പതിപ്പുകളുടെ വിശേഷങ്ങള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2019, 10:52 pm

ഇനി ഇന്നോവയ്ക്കും ഫോര്‍ച്യൂണിനും കുറച്ചുകൂടി ഭംഗികൂടുമെന്ന് ഉറപ്പ്. കാരണം ഈ മാസം വിപണിയില്‍ എത്തുന്ന ഈ രണ്ട് വാഹനങ്ങളിലും നിരവധി മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത് പ്രധാനമായും ഇന്റീരിയല്‍ ഡിസൈനിംഗിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ മാറ്റങ്ങളോടെ പഴയതിനേക്കാള്‍ ഒരു പടി ആഡംബരം രണ്ട് വാഹനങ്ങള്‍ക്കും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹീറ്റ് റിജക്ഷന്‍ ഗ്ലാസുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍,
VX, MT, ZX, MT, ZX AT എന്നീ വേരിയന്റുകളില്‍ ഐവറി നിറത്തിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് ഉള്ള മാറ്റങ്ങള്‍
14.93 ലക്ഷം രൂപയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില.2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഫോര്‍ച്യൂണറിലുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ പെട്രോള്‍ പതിപ്പിലുണ്ട്.

പെര്‍ഫോറേറ്റഡ് സീറ്റുകള്‍, ഹീറ്റ് റിജക്ഷന്‍ ഗ്ലാസുകള്‍, പുത്തന്‍ സ്പീക്കറുകള്‍, പുതിയ നിറത്തിലുള്ള ഇന്റീരിയര്‍ ഡിസൈന്‍, എന്നിവയാണ് ഫോര്‍ച്യൂണറിന്റെ മാറ്റങ്ങള്‍.മെക്കാനിക്കല്‍ വശങ്ങളില്‍ കാതലായ പരിഷ്‌കരണങ്ങളൊന്നും തന്നെ ഇരു വാഹനങ്ങളിലും വരുത്തിയിട്ടില്ല.

143 bhp കരുത്തും 343 Nm torque ഉം നല്‍കുന്ന 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് ഡീസല്‍ എഞ്ചിന്‍, 171 bhp കരുത്തും 360 Nm torque ഉം നല്‍കുന്ന 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നിവ ഇന്നോവ ക്രിസ്റ്റ തുടരും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.
ഉയര്‍ന്ന ശേഷി എഞ്ചിനില്‍ ആറ് സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുമുണ്ട്. പിന്‍വീല്‍ ഡ്രൈവാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ളത്. 163 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കുന്ന 2.7 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും എംപിവിയ്ക്കുണ്ട്.

ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് ഡീസല്‍ പതിപ്പിലുള്ളത്. പിന്‍വീല്‍ ഡ്രൈവ്, ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ഫോര്‍ച്യൂണര്‍ ലഭ്യമാവുന്നുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എസ്യുവി കൂടിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. 27.83 ലക്ഷം രൂപയാണ് ഫോര്‍ച്യൂണറിന്റെ ദില്ലി എക്സ്ഷോറൂം വില. പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയത് ഇരു വാഹനങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.