വിപണി പിടിക്കാന്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസുകിയും
D'Wheel
വിപണി പിടിക്കാന്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസുകിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th March 2019, 11:55 am

ഇലക്ട്രിക് വാഹന വിപണിയില്‍ പ്രമുഖന്മാര്‍ തമ്മില്‍ കൈകോര്‍ക്കുന്നു. ജപ്പാന്‍ കാര്‍ വ്യാവസായ ഭീമന്‍മാരായ ടൊയോട്ടയും സുസുകിയുമാണ് ഇലക്ട്രിക് കാര്‍ നിര്‍മാണത്തിലും ,ചെറു കാറുകളുടെ നിര്‍മാണത്തിലും സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഓട്ടോണമസ് കാര്‍ ഉള്‍പ്പെടെ നിരവധി പുതിയ സാങ്കേതിക ട്രെന്റുകളില്‍ മേധാവിത്തം പുലര്‍ത്തുന്ന മറ്റ് വമ്പന്‍മാരെ ഒരുമിച്ച് നിന്ന് വീഴ്ത്താനാണ് ഇവരുടെ ലക്ഷ്യം. 2017ല്‍ ഇരുകമ്പനികളും ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതി.

ചെറുവാഹന വിപണിയില്‍ സുസുകിയുടെ ഇന്ത്യന്‍ മാര്‍ക്കറ്റ് പരിചയം ഉപയോഗപ്പെടുത്തി ടൊയോട്ടയുടെ മള്‍ട്ടിപര്‍പ്പസ് വാഹനം സംയുക്തമായി വികസിപ്പിക്കാനും ഇരുകമ്പനികളും ധാരണയായിട്ടുണ്ട്.