സിനിമയില്‍ പ്രതിനായകവേഷം ചെയ്യാന്‍ പ്രത്യേകം ധൈര്യത്തിന്റ ആവശ്യമില്ലെന്നും കഥാപാത്രം നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടോ എന്ന് മാത്രമാണ് താന്‍ നോക്കാറുള്ളതെന്നും നടന്‍ ടൊവിനോ തോമസ്. 56ാ മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അജയന്റെ രണ്ടാം മോഷണം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ന്യൂസ് ടുഡേ മലയാളത്തിനോട് സംസാരിക്കുകയായിരുന്നു താരം.
ഇനിയൊരു വില്ലന്‍ വേഷം വന്നാല്‍ ചെയ്യാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
‘ തീര്‍ച്ചയായും ബേസിലിനൊപ്പം വരാനിരിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ നായകനായി അഭിനയിച്ചിരുന്നതിന്റെ ഇടയിലാണ് എനിക്ക് വില്ലന്‍ വേഷം ചെയ്യാനുള്ള ഓഫറുകളും വന്നത്. ഇത് ചെയ്തതിന് ശേഷം നായക വേഷം ചെയ്യാന്‍ എനിക്ക് അവസരങ്ങള്‍ ലഭിക്കാതിരുന്നിട്ടില്ല. അതുകൊണ്ട് തന്നെ വില്ലന്‍ വേഷം ചെയ്യാന്‍ പ്രത്യേകിച്ച് ധൈര്യം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.
വില്ലന്‍ വേഷമാണെങ്കിലും അത് നമ്മളെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ടോ, ആ പ്രൊജക്ട് എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ടോ എന്ന് മാത്രമാണ് ഞാന്‍ നോക്കാറുള്ളത്. അല്ലാതെ ഇനി ഞാനൊരു വില്ലന്‍ വേഷം ചെയ്താല്‍ ആളുകള്‍ എന്നെ അംഗീകരിക്കാതിരിക്കുമോ എന്നുള്ളതെല്ലാം ഓവര്‍ തിങ്കിങ് ആണ്. ഇത്ര സിനിമയില്‍ നായകനായിക്കൊള്ളാമെന്നോ അല്ലെങ്കില്‍ റോക്കി ഭായിയെ പോലെ മരിക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായിക്കൊള്ളാമെന്നോ ഒന്നും ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.
ടൊവിനോ തോമസ്. Photo: A.R.M./CINEMA SPEAK.IN
ഞാന്‍ പ്ലാന്‍ ചെയ്താല്‍ ഉള്ളതിനെക്കാള്‍ ബെറ്റര്‍ ആയ അവസ്ഥയിലാണ് ലൈഫ് ഇപ്പോള്‍ നില്‍ക്കുന്നത്. അതുകൊണ്ട് അതിന്റെതായ ഫ്‌ളോയില്‍ തന്നെ അത് പോട്ടെ,’ ടൊവിനോ പറഞ്ഞു.
ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ടൊവിനോ പ്രധാന വേഷത്തിലെത്തിയ ചിത്രം ബെസ്റ്റ് ഡിബറ്റ് ഡയറക്ടര്‍ വിഭാഗത്തില്‍ 56ാ മത് ഐ.എഫ്.എഫ്.ഐ യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ചിത്രത്തില്‍ കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ബേസില്‍ ജോസഫ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Tovino thomas talks about doing villain roles