മാത്തനെ പൊടി തട്ടിയെടുത്ത് ടൊവിനോ; വീഡിയോ പങ്കുവെച്ച് താരം
Film News
മാത്തനെ പൊടി തട്ടിയെടുത്ത് ടൊവിനോ; വീഡിയോ പങ്കുവെച്ച് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th March 2022, 11:47 pm

ടൊവിനോ തോമസിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മായാനദിയിലെ മാത്തന്‍. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു നേടിയത്. മാത്തന്‍ മലയാളത്തില്‍ ഒരു തരംഗം തന്നെയാണ് തീര്‍ത്തത്.

മാത്തന്റെ ചെറിയ ഒരംശം ഇപ്പോഴും തന്നിലുണ്ടെന്ന് പറയുകയാണ് ടൊവിനോ. ഫേസ്ബുക്കില്‍ സൂര്യാസ്തമയം ആസ്വദിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്.

‘വീണ്ടും ഉദിക്കാനും പ്രകാശം പരത്താനും സൂര്യന്‍ ഉദിക്കുന്നു, മാത്തന്റെ ചെറിയ അംശം ഇപ്പോഴും എന്നിലുണ്ട് എന്നാണ് തോന്നുന്നത്,’ വീഡിയോ പങ്കുവെച്ച് കൊണ്ട് ടൊവിനോ കുറിച്ചു.

അതേസമയം ടൊവിനോ നായകനായി നാരദന്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് റിലീസ് ചെയ്തത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ അന്നാ ബെന്നായിരുന്നു നായിക. മാധ്യമമേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. തിയേറ്ററില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ ടൊവിനോയുടെ നാരദനായി.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

തല്ലുമാല, വാശി എന്നീ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്ന ടൊവിനോ ചിത്രങ്ങള്‍.


Content Highlight: tovino thomas shares a video in facebook