പിള്ളേരെ കളിപ്പിച്ച് വീട്ടിലിരിക്കുന്നതും ഉറക്കവുമെല്ലാം സാക്രിഫൈസ് ചെയ്യേണ്ടിവരും, എല്ലാം സിനിമക്ക് വേണ്ടിയാണ്: ടൊവിനോ തോമസ്
Entertainment news
പിള്ളേരെ കളിപ്പിച്ച് വീട്ടിലിരിക്കുന്നതും ഉറക്കവുമെല്ലാം സാക്രിഫൈസ് ചെയ്യേണ്ടിവരും, എല്ലാം സിനിമക്ക് വേണ്ടിയാണ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 11:38 am

ബോഡി ഫിറ്റ്നസും ഡയറ്റും കൃത്യമായി ശ്രദ്ധിക്കുന്ന നടനാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ വാശിയിൽ വക്കീലായാണ് ടൊവിനോ എത്തുന്നത്. വ്യത്യസ്ഥമായ ക്യാരക്ടറുകൾ തെരഞ്ഞെടുക്കുന്ന താരമാണ് ടൊവിനോ തോമസ്.

സിനിമയിലെ കഥാപാത്രങ്ങൾക്കനുസരിച്ച് ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിവരും, അതിനായി പലതും സാക്രിഫൈസ് ചെയ്യേണ്ടിവരുമെന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ ഇപ്പോൾ. വാശി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്.

‘തല്ലുമാലയിലെ പാട്ട് കണ്ടാൽ മനസ്സിലാകും അത് ചെറിയ പ്രായമാണ്. അതുകൊണ്ട് അത് ചെയ്യുന്ന സമയത്ത് ചുമ്മാ ആളുകളെ പറ്റിക്കാൻ പറ്റില്ലല്ലോ. അവർ ഇന്റർനാഷണൽ സിനിമകൾ കാണുകയും, വർഷങ്ങളെടുത്ത് ഷൂട്ട് ചെയ്യുന്ന സിനിമകൾ കാണുകയും ഒക്കെ ചെയ്യുന്ന സമയത്ത് നമ്മൾ എന്തെങ്കിലും എഫേർട്ട് കൂടുതലെടുക്കണം ആളുകളെ ഇമ്പ്രസ് ചെയ്യാൻവേണ്ടി. അതിനുവേണ്ടി പലതും സാക്രിഫൈസ് ചെയ്യേണ്ടിവരും. നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം സാക്രിഫൈസ് ചെയ്യേണ്ടിവരും. നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഉറക്കവും വെറുതെ മാനത്ത് നോക്കിയിരിക്കുന്നതും പിള്ളേരെ കളിപ്പിച്ച് വീട്ടിലിരിക്കുന്നതുമൊക്കെ സാക്രിഫൈസ് ചെയ്യേണ്ടിവരും. എല്ലാം സിനിമക്ക് വേണ്ടിയാണ്. കാരണം ഉള്ളപ്പോഴെ ഇതൊക്കെയുണ്ടാവൂ. ഇല്ലാത്തപ്പോൾ ഒന്നുമുണ്ടാവില്ല.

പണ്ട് ഞാൻ നോൺവെജ് ഒരുപാട് കഴിക്കുന്ന ആളായിരുന്നു. വെജിറ്റേറിയൻ അത്ര താല്പര്യമില്ലായിരുന്നു. പക്ഷെ എനിക്കിപ്പോൾ വെജിനോടും നോൺ വെജിനോടുമൊക്കെ ആർത്തിയാണ്. എനിക്ക് മധുരവും ഫ്രൈഡ് ആയിട്ടുള്ള ഫുഡുമൊക്കെ നല്ല ഇഷ്ടമാണ്. ബിരിയാണിയോ ചോറോ ഫ്രൈഡ്‌റൈസോ എന്തായാലും ഇഷ്ടമാണ്. പക്ഷെ എന്റെ ബോഡി ടൈപ്പ് എന്ന് പറഞ്ഞാൽ കുറച്ച് ഫുഡ് കഴിച്ചാൽ തന്നെ പെട്ടെന്ന് ഭാരം കൂടും. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അത് ആവശ്യമാണെങ്കിൽ സന്തോഷം. നല്ല ഭക്ഷണമൊക്കെ കഴിച്ച് സുഖമായിട്ട് ജീവിക്കും. പക്ഷേ സിനിമയിലഭിനയിക്കുമ്പോൾ കഥാപാത്രം ആവശ്യപെടുന്നതനുസരിച്ച് പലതും സാക്രിഫൈസ് ചെയ്തേ പറ്റൂ’ ടോവിനോ പറയുന്നു.

വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയില്‍ കീര്‍ത്തി സുരേഷാണ് നായിക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Tovino Thomas says we have to sacrifice a lot for the film