മലയാളത്തിലെ ഭാവിതാരങ്ങളെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുള്ള യുവതാരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും. മലയാളത്തില്‍ മികച്ച ചിത്രങ്ങളിലൂടെ ടൊവിനോ അരങ്ങ് തകര്‍ക്കുമ്പോള്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിധ്യം തെളിയിച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ കഴിവ് തെളിയിക്കുന്നത്. ഇരുവരും മലയാളത്തില്‍ അവസാനമായി ഒന്നിച്ച ചിത്രമായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തില്‍ ചാര്‍ളി എന്ന അമാനുഷിക ശക്തിയുള്ള കഥാപാത്രമായി ദുല്‍ഖറും ചാത്തനായി ടൊവിനോയും വേഷമിട്ടിരുന്നു. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം മാറിയിരുന്നു. ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചയായി ചിത്രം മാറുകയും ചെയ്തിരുന്നു.
ടൊവിനോയുടെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടന്ന ചടങ്ങില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ടൊവിനോയോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലോകഃ എന്ന ചിത്രം വലിയ ഹിറ്റായെങ്കിലും നിങ്ങളെ കുറിച്ച് ടീമിലെ ആരും സംസാരിക്കുന്നത് കേള്‍ക്കുന്നില്ലല്ലോയെന്നും താങ്കളും ദുല്‍ഖറും തമ്മില്‍ എന്താണ് പ്രശ്‌നം എന്നുമായിരുന്നു ടൊവിനോയോട് ഒരാള്‍ ചോദിച്ച ചോദ്യം. ഇതിന് തമിഴില്‍ തന്നെ താരം പറഞ്ഞ മറുപടിയാണ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നത്.
‘ഇപ്പോള്‍ തന്നെ ഞാന്‍ ദുല്‍ഖറിനെ ഫോണ്‍ വിളിച്ച് ചോദിക്കണോ എന്താണ് എന്നെ കുറിച്ച് ആരും സംസാരിക്കാത്തതെന്ന്?. എനിക്ക് ഒരുപാട് കാലമായി അറിയാവുന്ന ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ആരംഭിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ തീവ്രം എന്ന ചിത്രത്തിലാണ്. അതിന് ശേഷം തൊട്ടടുത്ത പടമായ എ.ബി.സി.ഡി.യില്‍ അദ്ദേഹത്തിന്റെ വില്ലനായാണ് ഞാന്‍ അഭിനയിച്ചത്.
അന്ന് തൊട്ട് ഇന്നുവരെ എന്നോട് വളരെ സ്വീറ്റായിട്ടാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. നിങ്ങളുടെ ചോദ്യം റെക്കോര്‍ഡ് ചെയ്ത് തന്നാല്‍ ഞങ്ങളെല്ലാവരും അത് കേട്ട് പൊട്ടിചിരിക്കാം. കാരണം സംവിധായകന്‍ അരുണ്‍ ഡൊമിനിക്കിന്റെ ആദ്യ പടം തരംഗം എന്റെ കൂടെയായിരുന്നു. കല്ല്യാണിക്കൊപ്പം ഞാന്‍ തല്ലുമാലയില്‍ അഭിനയിച്ചിട്ടുണ്ട്. നസ്‌ലെന്‍ എനിക്ക് സഹോദരനെ പോലെയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ഫോണിലെ ദുല്‍ഖറുമായുള്ള ചാറ്റ് നിങ്ങള്‍ക്ക് കാണിച്ച് തരാം. അത് കണ്ടാല്‍ ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകും,’ ടൊവിനോ പറഞ്ഞു.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: Sridevi Meno Suraj/ X.com
പുറത്തുള്ളവര്‍ക്ക് ഇത്തരത്തിലുള്ള ഗോസിപ്പുകളും അഭ്യൂഹങ്ങളും തുടങ്ങിവെക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ ഇതെല്ലാം കേട്ട് പലപ്പോഴും തങ്ങള്‍ ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു. ലോകഃയിലെ എല്ലാവരും തന്റെ നല്ല സുഹൃത്തുക്കളാണെന്നും ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുകയാണെന്നും റിലീസിന് മുമ്പ് എല്ലാവരും ഒന്നിച്ച് വരാമെന്നും ടൊവിനോ ചോദ്യം ചോദിച്ചയാള്‍ക്ക് ഉറപ്പ് നല്‍കി.
Content Highlight: Tovino answers to questions of Relation with him and Dulquer salman after Lokah
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.