എഡിറ്റര്‍
എഡിറ്റര്‍
കടുവാസങ്കേതങ്ങളിലെ ടൂറിസം: വിജ്ഞാപനമിറക്കണമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Tuesday 9th October 2012 3:57pm

ന്യൂദല്‍ഹി: കടുവാസങ്കേതങ്ങളിലെ ടൂറിസം നിയന്ത്രണം ഇനിയും തുടരാന്‍ ധാരണയായി. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച മാര്‍ഗരേഖ വിജ്ഞാപനമായി പുറത്തിറക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

Ads By Google

കേസ് വീണ്ടും അടുത്ത ആഴ്ച പരിഗണിക്കും. കടുവാസങ്കേതങ്ങളിലെ ടൂറിസം 20 ശതമാനമായി കുറയ്ക്കണമെന്നും ഈ മേഖലയിലെ ആരാധനാലയങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കണമെന്നുമാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശം.

പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങളെ എതിര്‍ത്തിരുന്നു.

ഈ എതിര്‍പ്പ് പരിഗണിച്ചാണ് പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ആവശ്യമെങ്കില്‍ മാര്‍ഗരേഖകളില്‍ പിന്നീട് മാറ്റം വരുത്താമെന്നും കോടതി വ്യക്തമാക്കിയത്.

Advertisement