എഡിറ്റര്‍
എഡിറ്റര്‍
രാജീവ് പിളളയുടെ ആദ്യ തമിഴ് ചിത്രം ”തലൈവ”
എഡിറ്റര്‍
Saturday 2nd March 2013 4:09pm

പ്രശസ്ത മലയാള നടന്‍ രാജീവ് പിള്ളയുടെ ആദ്യ തമിഴ് ചിത്രം തലൈവ. അന്‍വര്‍, സിറ്റി ഓഫ് ഗോഡ്, തേജാഭായ് തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം നേടിയ ഈ യുവ നടന്റെ തമിഴിലെ അരങ്ങേറ്റം കൂടിയാകും തലൈവ.

Ads By Google

കോളിവുഡിന്റെ സ്വന്തം ഇളയദളപതി വിജയുടെ കൂടെ വെള്ളിത്തിര പങ്കിടാനാകുന്ന സന്തോഷത്തിലാണ് രാജീവ്. തുപ്പാക്കി യുടെ വിജയത്തിന് ശേഷം  വിജയും ബോളിവുഡ് നടി രാഗിണി നദ്‌വാനിയും ഒരുമിക്കുന്ന ചിത്രം കൂടിയാകും തലൈവ.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം  നല്ലൊരു പ്രണയകഥയാണ് പങ്കുവെക്കുന്നത്. ജി.വി പ്രകാശിന്റേതാണ് സംഗീതം. കൂടാതെ അമലാ പോള്‍,വിജയ് യേശുദാസ്, സത്യരാജ്, അഭിമന്യു സിങ്, സന്താന, സുരേഷ്, ഉദയ എന്നിവര്‍ക്ക് ഈ സിനിമയില്‍ പ്രധാന  വേഷങ്ങളാണ് ഉള്ളത്.

Advertisement