ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
‘ഒരു തവണ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടുമെന്ന് ടോം വടക്കന്റെ പഴയ ട്വീറ്റ് ; പ്രിയങ്കാഗാന്ധിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത് കഴിഞ്ഞ ദിവസം
ന്യൂസ് ഡെസ്‌ക്
Thursday 14th March 2019 3:17pm

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്റെ പഴയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

ഒരു തവണ നിങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടുമെന്നായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 3 ന് ടോം വടക്കന്‍ ട്വിറ്ററില്‍ കുറിച്ചത്. പുല്‍വാമ ആക്രമണത്തിന് മുന്‍പായിരുന്നു ടോം വടക്കന്റെ ഈ ട്വീറ്റ്.

രണ്ട് ദിവസം മുന്‍പ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ടോം വടക്കന്‍ റീ ട്വീറ്റ് ചെയ്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തത് അംഗീകരിക്കാനായില്ലെന്നും ദേശസ്‌നേഹം കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നുമായിരുന്നു ഇന്ന് ടോം വടക്കന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രസംഗിച്ചത്.

വ്യോമാക്രമണം 22 ലോക്സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ ‘വൃത്തികെട്ട രാഷ്ട്രീയം’ എന്നാണ് ടോം വടക്കന്‍ ഫെബ്രുവരി 28 ലെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

Posted by Tom Vadakkan on Wednesday, February 27, 2019

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന, ഹിന്ദു പത്രം പുറത്തുവിട്ട രേഖ ടോം വടക്കന്‍ ഫെബ്രുവരി എട്ടിന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണമോ പണം തട്ടിപ്പോ വന്നാല്‍ അവര്‍ എന്താണ് ചെയ്യുക? നേരെ ബി.ജെ.പിയില്‍ ചേരുമെന്ന വസുദേവന്‍ കെ യുടെ ട്വീറ്റ് ടോം വടക്കന്‍ മാര്‍ച്ച് അഞ്ചിനാണ് റീ ട്വീറ്റ് ചെയ്യുന്നത്.

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ പേരിലുള്ള ദല്‍ഹിയിലെ കോളേജില്‍ ജോലിക്ക് കയറിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് ടോം വടക്കന്‍ ഫെബ്രുവരി 25ന് ഷെയര്‍ ചെയ്തിരുന്നു.

Posted by Tom Vadakkan on Sunday, February 10, 2019

ഫെബ്രുവരി പത്തിന് റഫേല്‍ ഇടപാടില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിമര്‍ശനമുന്നയിക്കുന്ന വാര്‍ത്തയും ടോം വടക്കന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

 

 

Posted by Tom Vadakkan on Thursday, February 7, 2019

Advertisement